കയ്പമംഗലം: എസ്.എൻ.ഡി.പി നാട്ടിക യൂണിയൻ ബാലജന യോഗം ദക്ഷിണ മേഖലാ ഓൺലൈൻ യോഗം നടത്തി. ദക്ഷിണ മേഖല കയ്പമംഗലം പഞ്ചായത്തിലെ ദേവമംഗലം ശാഖ, കയ്പമംഗലം ബീച്ച് ശാഖ, കൂരിക്കുഴി ശാഖ, അഗസ്‌തേശ്വരപുരം ശാഖ, ചളിങ്ങാട് ശാഖ, കയ്പമംഗലം ശാഖ എന്നീ ആറ് ശാഖകളിലെ ബാലജന യോഗം പ്രതിനിധികളും, അദ്ധ്യാപകരും, ശാഖാ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ് സുധീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യോഗം ബോർഡ് മെമ്പറും ബാലജന യോഗം കോ- ഓർഡിനേറ്ററുമായ പ്രകാശ് കടവിൽ അദ്ധ്യക്ഷനായി. അഗസ്‌തേശ്വരപുരം ശാഖ ബാലജന യോഗം പ്രതിനിധി അർച്ചന ദൈവദശകം ആലപിച്ചു. ഷൈജു കാരയിൽ വിജ്ഞാനസദസ് നയിച്ചു. ദേവമംഗലം ശാഖാ ബാലജന യോഗം പ്രസിഡന്റ് റിതിക സ്‌നേഹൻ, അദ്ധ്യാപികമാരായ ഗീത ജിനൻ, ഗീത സതീശ്, ദേവമംഗലം ശാഖാ പ്രസിഡന്റ് വിശ്വംഭരൻ തറയിൽ, ശാഖാ വൈസ് പ്രസിഡന്റ് സത്യൻ കുറൂട്ടിപ്പറമ്പിൽ, മനോഹരൻ, സെക്രട്ടറി പ്രദീപ് തറയിൽ, നാട്ടിക യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ബിന്ദു മനോജ്, യൂണിയൻ കൗൺസിലർ ബിനോയ്, കയ്പമംഗലം ബീച്ച് ശാഖാ പ്രസിഡന്റ് ശങ്കരനാരായണൻ, സെക്രട്ടറി രമേശ് എന്നിവർ സംസാരിച്ചു. ചളിങ്ങാട് ശാഖാ പ്രസിഡന്റ് സുഗതൻ കണ്ടങ്ങത്ത്, ദേവമംഗലം ശാഖാ വനിതാ സംഘം പ്രസിഡന്റ് രാജി ശ്രീധരൻ, ലത പ്രദീപ് എന്നിവർ പങ്കടുത്തു.