ചാലക്കുടി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഫെബ്രുവരി ആദ്യവാരം നടത്താനിരുന്ന അമ്പുതിരുനാൾ മാറ്റിവച്ചു. ഏപ്രിൽ 22 മുതൽ 25 വരെ വിപുലമായ ചടങ്ങുകളോടെ തിരുനാൾ ആഘോഷിക്കാനാണ് പള്ളി പ്രതിനിധി യോഗത്തിലെ പുതിയ തീരുമാനം. ഫാ. ഡാനിയേൽ വാരമുത്ത്, ട്രസ്റ്റിമാരായ ബാബു എടാട്ടുകാരൻ, പൗലോസ് ചെറപ്പണത്ത്, ജോർജ്ജ് കണിച്ചായി, സെക്രട്ടറി അഡ്വ. സുനിൽ ജോസ് തുടങ്ങിയവർ സംബന്ധിച്ചു.