പാവറട്ടി: പാവറട്ടിയുടെ വികസനത്തിനും ജനന്മക്കും വേണ്ടി പ്രവർത്തിച്ച ജനകീയ നേതാവായിരുന്നു പി.പി കുമാരൻ എന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. കക്ഷിരാഷ്ട്രീയത്തിന് അതീതമായി വിപുലമായ സൗഹൃദബന്ധങ്ങൾ ഉണ്ടായിരുന്ന കുമാരൻ നാടിന്റെ വികസനത്തിനും ജനനന്മയ്ക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി എന്നെന്നും പൊതുരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. മികച്ച സഹകാരിയുമായിരുന്നു അദ്ദേഹമെന്നും സുധീരൻ അനുസ്മരിച്ചു. സംവത്സരങ്ങളുടെ സ്‌നേഹബന്ധമായിരുന്നു അദ്ദേഹവുമായി തനിക്കുണ്ടായിരുന്നത്. എം.എൽ.എ എന്ന നിലയിലുള്ള എന്റെ പ്രവർത്തനങ്ങൾക്ക് കുമരേട്ടൻ നൽകിയ സർവപിന്തുണയും കടപ്പടോടെ ഓർക്കുന്നതായി സുധീരൻ പറഞ്ഞു.