കൊടുങ്ങല്ലൂർ: ഗൂഗിൾ പേയിൽ അക്കൗണ്ട് തെറ്റിപ്പോയ പണം പൊലീസ് ഇടപെടലിലൂടെ തിരിച്ചുകിട്ടി. എടവിലങ്ങ് സ്വദേശി ഷെഫീഖിന്റെ 30,000 രൂപയാണ് അക്കൗണ്ട് മാറിപ്പോയത്. തുടർന്ന് ബാങ്ക് വഴി ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ഷഫീഖിന് വേണ്ടി എടവിലങ്ങ് പഞ്ചായത്ത് മുൻ പ്രസിഡന്റ് ആദർശ് കൊടുങ്ങല്ലൂർ സി.ഐ: ബ്രിജുകുമാറിനെ സമീപിച്ചു. സി.ഐ സൈബർ സെല്ലുമായി ബന്ധപ്പെട്ട് പണം പോയ അക്കൗണ്ട് ഉടമയുടെ മൊബൈൽ നമ്പർ കണ്ടെത്തി ഷെഫീഖിന് കൈമാറി. തുടർന്ന് ഫോണിൽ ബന്ധപ്പെട്ടതോടെ പണം തിരികെ എത്തുകയായിരുന്നു.