തൃശൂർ: കെ റെയിൽ പദ്ധതിക്ക് കേന്ദ്രസർക്കാർ പിന്തുണ നൽകരുതെന്നും പിൻവാങ്ങണമെന്നും ആവശ്യപ്പെട്ട് കെ റെയിൽ വിരുദ്ധ പീപ്പിൾ ആക്ഷൻ ഫ്രണ്ട് രംഗത്ത്. കഴിഞ്ഞ നാളുകളായി ജനാധിപത്യമാർഗത്തിലൂടെ ശ്രമിച്ചുവരുന്ന കൂട്ടായ്മയാണ് ആക്ഷൻ ഫ്രണ്ട്. കേന്ദ്രം ചോദിച്ച സംശയങ്ങൾക്ക് മറുപടി നൽകുന്നതിൽ മുഖ്യമന്ത്രിയെ കാര്യമായി സംരക്ഷിക്കുകയും റെയിൽവേ ഭൂമി വിട്ട് കൊടുക്കാനും, ആവശ്യമായ വിദേശ വായ്പ ലഭിക്കാനും മൗനസമ്മതം നൽകിയ വാർത്തയും പുറത്തുവന്നിരിക്കുന്നു. ബി.ജെ.പിയാകട്ടെ കെ റെയിൽ വിരുദ്ധ സമരത്തിന്റെ വക്താക്കളായി പോർമുഖത്താണ്. ആയതിന്റെ ഉദ്ഘാടനം ഫെബ്രുവരി 3 ന് രാവിലെ എകണോമിസ്റ്റ് ഡോ.കെ.എം.ഫ്രാൻസിസ് നിർവഹിക്കും. പത്രസമ്മേളനത്തിൽ അഡ്വ. മനോജ് ചിറ്റിലപ്പിള്ളി, പി.കെ. കൃഷ്ണൻ, വേണുജി നെടുപുഴ എന്നിവർ പങ്കെടുത്തു.