തൃശൂർ: കോർപറേഷന്റെ സമഗ്ര വികസനത്തിനായുള്ള അമൃത് ജി.ഐ.എസ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പ്രത്യേക കമ്മിറ്റിയുടെ യോഗം മേയർ എം.കെ. വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൗൺസിൽ ഹാളിൽ ചേർന്നു. ജനാഭിലാഷവും ജനാഭിപ്രായവും വിവിധ വർക്കിംഗ് ഗ്രൂപ്പുകളിൽ ചർച്ച ചെയ്ത് മാർച്ച് 31 നകം നടപടികൾ ആരംഭിച്ച് ഇതിനായുള്ള കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്താതിരിക്കുന്നതിന് ശ്രദ്ധിക്കണമെന്ന് യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, ജോൺ ഡാനിയൽ, ലാലി ജെയിംസ്, സാറാമ്മ റോബ്‌സൺ, ഷീബ ബാബു, കൗൺസിലർമാരായ സുനിൽ രാജ്, പൂർണിമ സുരേഷ്, ജയപ്രകാശ് പൂവത്തിങ്കൽ, വിനോദ് പൊള്ളാഞ്ചേരി, ഐ. സതീഷ് കുമാർ, കോർപറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ ഷൈബി ജോർജ്, അഡീഷണൽ സെക്രട്ടറി അരുൺകുമാർ ഉൾപ്പെടെയുള്ള സ്‌പെഷ്യൽ കമ്മിറ്റി അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.