 
തൃശൂർ: ദീനാനുകമ്പയും മനുഷ്യസ്‌നേഹവും നിറഞ്ഞ അനുകരണീയ മാതൃകയായിരുന്നു കെ.എം. മാണിയുടെ ജീവിതമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് അനുസ്മരിച്ചു. കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി ഓഫീസിൽ കെ.എം. മാണിയുടെ 89-ാം ജന്മദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ബേബി മാത്യു കാവുങ്കൽ, സെബാസ്റ്റിയൻ ചൂണ്ടൽ, ഡെന്നിസ്.കെ.ആന്റണി, ജില്ലാ ജന.സെക്രട്ടറി ബേബി നെല്ലിക്കുഴി തുടങ്ങിയവർ പങ്കെടുത്തു.