ചേർപ്പ്: അർബുദ രോഗ ബാധിതനായ യുവാവ് ചികിത്സാ സഹായം തേടുന്നു. ചേർപ്പ് പാറാപറമ്പ് ലക്ഷം വീട് കോളനിയിൽ മാളിയേക്കൽ ബാബു (42) ആണ് സുമനസുകളുടെ സഹായം തേടുന്നത്. സ്വർണപ്പണിയും യന്ത്രം കൊണ്ട് പുല്ലുവെട്ടുന്ന ജോലിയും ചെയ്തിരുന്ന ബാബുവിന് ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബമാണുള്ളത്.
രോഗബാധിതനായതിനാൽ പണിയും കുടുംബവരുമാനവും നിലച്ചിരിക്കുകയാണ്. കീമോതെറാപ്പിയും, ഒന്നര ദിവസം കൂടുമ്പോൾ 22,000രൂപ വരുന്ന പ്രതിരോധ കുത്തിവയ്പും ചെയ്തുവരികയാണ്. ഫെഡറൽ ബാങ്ക് ചേർപ്പ് ശാഖയിൽ ബാബു ചികിത്സാ സഹായ നിധി എസ്.ബി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 15700100059508, ഐ.എഫ്.എസ്.സി: FDRL0001570. ഫോൺ: 9744880020.