കയ്പമംഗലം: പെരിഞ്ഞനം പൊന്മാനിക്കുടം കളപുരയ്ക്കൽ കണ്ഠരാന്തറ ഭഗവതി ക്ഷേത്രോത്സവം1, 2 തീയതികളിൽ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രം തന്ത്രി ഡോ. വിജയൻ കാരുമാത്ര, മേൽശാന്തി വേണു ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ താന്ത്രികചടങ്ങുകൾ നടക്കും. ഒന്നിന് അഷ്ടനാഗക്കളം, മുത്തപ്പന് കളവും പാട്ടും, ദീപാരാധന, പ്രസാദശുദ്ധി, ചിന്തുപാട്ട്, ഹനുമാൻസ്വാമിക്ക് കളം എന്നിവ നടക്കും. രണ്ടിന് ദേവിക്ക് കളവും തോറ്റംപാട്ടും, ദീപാരാധന, തായമ്പക, തോറ്റം എഴുന്നുള്ളിപ്പ്, ഗുരുതി എന്നിവ നടക്കും.