പാവറട്ടി: മുല്ലശ്ശേരി ഹനുമാൻകാവ് ക്ഷേത്രത്തിലെ ഉത്സവം ഇന്ന് വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 5 ന് ഗണപതിഹോമം, 7 ന് അഭിഷേകം, 8 ന് ഉഷഃപൂജ, 9 ന് ശീവേലി, 9.30 ന് നവകം, പഞ്ചഗവ്യം, അഭിഷേകങ്ങൾ, 10.30 ന് പൊങ്കാല, 11 ന് ഉച്ചപൂജ, 11.15ന് പറയെടുപ്പ്. തുടർന്ന് അന്നദാനം. ഉച്ചയ്ക്ക് ശേഷം 2 ന് പൂരം എഴുന്നള്ളിപ്പ്, 4.30 ന് ദേവീദേവന്മാരുടെ അരുളപ്പാട്, 6.30ന് ദീപാരാധന, 6.45 ന് അത്താഴപൂജ, 7 ന് സമർപ്പണം. ക്ഷേത്രം തന്ത്രി നാരായണൻകുട്ടി തന്ത്രി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.