 
വടക്കാഞ്ചേരി: ആയുർവേദ എം.ഡിയിൽ ഒന്നാം റാങ്ക് നേടിയ എങ്കക്കാട് പടിഞ്ഞാറ്റുശാലയിൽ പി.കെ. മോഹനന്റെയും വിജയനിർമ്മലയുടെയും മകൾ ഡോ.പി.എ. അശ്വതിയെ വടക്കാഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി ആദരിച്ചു. പ്രസിഡന്റ് അജിത് മല്ലയ്യ ഉപഹാരം സമ്മാനിച്ചു. ജനറൽ സെക്രട്ടറി പി.എൻ. ഗോകുലൻ, വാപ്പുട്ടി, എൽദോപോൾ, പ്രശാന്ത് മേനോൻ, ഷിജു തലക്കോടൻ എന്നിവർ പങ്കെടുത്തു.