 
മാള: മേലഡൂർ സർക്കാർ സ്‌കൂളിന് ശതാബ്ദി സമ്മാനമായി അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ വക ഹൈടെക് പദവി. കഴിഞ്ഞ ബഡ്ജറ്റിൽ സ്‌കൂൾ വികസനത്തിനായി ഒരു കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഏറ്റവും മികച്ച സാങ്കേതിക സൗകര്യം ഒരുക്കിയാണ് പുതിയ കെട്ടിടം നിർമ്മിക്കുകയെന്ന് എം.എൽ.എ പറഞ്ഞു.
ഹൈടെക് വിദ്യാലയത്തിന്റെ നിർമ്മാണോദ്ഘാടനം അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അദ്ധ്യക്ഷനായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടെസി ടൈറ്റസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.സി. രവി, സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.കെ. സതീശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എ. ജോർജ്, വാർഡ് മെമ്പർ സുനിത സജീവൻ, ലളിതാ ദിവാകരൻ, ആനി ആന്റു, മോളി വർഗീസ്, പ്രധാന അദ്ധ്യാപിക ലൂസി ടോം, അദ്ധ്യാപകൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.