study-material-distribute
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ധീൻ നിർവഹിക്കുന്നു.

ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്ത് പദ്ധതി 2021-2022 പ്രകാരം മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മേശയും കസേരയും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന അദ്ധ്യക്ഷയായി. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി. മൻസൂർ അലി സ്വാഗതം പറഞ്ഞു. 32, 0000 രൂപയാണ് പദ്ധതി ചെലവ്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാലിഹ ഷൗക്കത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശുഭ ജയൻ, പ്രസന്ന ചന്ദ്രൻ, ബോഷി ചാണാശ്ശേരി, സെമിറ ഷെരീഫ് എന്നിവർ പങ്കെടുത്തു.