കയ്പമംഗലം: കോൺഗ്രസ് കയ്പമംഗലം ബ്ലോക്ക് സെക്രട്ടറിയെ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി. എടത്തിരുത്തി പഞ്ചായത്ത് ഓഫീസിന് വടക്കുവശം താമസിക്കുന്ന കാട്ടാകുളം മോഹനനെ(61) ആണ് മൂന്നംഗ സംഘം ആക്രമിച്ചതിനെത്തുടർന്ന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയത്.
ഇന്നലെ ഉച്ചയ്ക്ക് വീടിനടുത്ത് വച്ചാണ് ആക്രമണം ഉണ്ടായതായി പറയുന്നത്. കൈയ്ക്കും ശരീരമാസകലം ഗുരുതര പരിക്കേറ്റ മോഹനൻ ആശുപത്രിയിൽ തീവ്രപരിചരണ യൂണിറ്റിൽ ചികിത്സയിലാണ്. മോഹനനെതിരെ ഗുണ്ടാ ആക്രമണമാണെന്നും മുൻപും സമാന രീതിയിൽ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും തീരദേശ മേഖലയിലെ ഗുണ്ടാക്രമണം നിത്യസംഭവമാണെന്നും കോൺഗ്രസ കയ്പമംഗലം ബ്ലോക്ക് പ്രസിഡന്റ് സജയ് വയനപ്പിള്ളിൽ പറഞ്ഞു.
കയ്പമംഗലം പൊലീസ് സംഭവസ്ഥലത്തെത്തി. ആക്രമണമല്ലെന്നും വഴിതർക്കവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷമാണെന്നും പൊലീസ് പറഞ്ഞു.