baike

ചേർപ്പ്: കണിമംഗലം പാടത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. കൂർക്കഞ്ചേരി സോമിൽ റോഡിൽ പള്ളത്ത് വീട്ടിൽ ഷിനോജിന് (20) ആണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് ആറോടെയാണ് അപകടമുണ്ടായത്. തൃശൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന ബസ്, സ്‌കൂട്ടറിലിടിച്ച് 100 മീറ്ററോളം മുന്നിലേക്ക് കൊണ്ടുപോയതിനുശേഷമാണ് നിറുത്തിയത്. പരിക്കേറ്റ ബൈക്ക് യാത്രികനെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു. തൃശൂരിൽ നിന്ന് ഫയർഫോഴ്‌സ് എത്തി ബസ് മാറ്റിയതിനുശേഷം ആണ് ഗതാഗതം പുനരാരംഭിച്ചത്.