 
വെള്ളാങ്ങല്ലൂർ: സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ നിക്ഷേപങ്ങൾക്ക് പൂർണ സുരക്ഷ ഉറപ്പ് വരുത്താൻ കേരള സർക്കാർ തയ്യാറാകണമെന്ന് കെ.സി.ഇ.സി പുല്ലൂർ സർവീസ് സഹകരണ ബാങ്കിലെ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷനായി.
ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരൻ, പി.എസ്. രമ്യ എന്നിവർ സംസാരിച്ചു. പ്രസിഡന്റായി ടി.ജി. ഷിജിയെയും സെക്രട്ടറിയായി പി.എസ്. രമ്യയെയും തെരെഞ്ഞെടുത്തു.