പോത്തൻകോട്: തിരുവനന്തപുരം ജില്ലാ സ്പോ‌‌ട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ മിനി വോളിബാൾ ചാമ്പ്യൻഷിപ്പ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 2ന് രാവിലെ 8.30ന് പോത്തൻകോട് കരൂർ ലക്ഷ്മി വിലാസം ഹൈസ്കൂളിൽ നടക്കും. 2008 ജനുവരി 1ന് ശേഷം ജനിച്ച ആൺ/പെൺ കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, 2 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം.ജില്ലാ ചാമ്പ്യൻഷിപ്പിൽ നിന്ന് ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ജില്ലാ സ്പോ‌ർട്സ് കൗൺസിൽ സർട്ടിഫിക്കറ്റ് നൽകും. ചാമ്പ്യൻഷിപ്പിൽ നിന്ന് സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2331720 എന്ന നമ്പരിൽ ബന്ധപ്പെടുക.