rekha

2022ൽ ഒരു നോവൽ എഴുതി പൂർത്തിയാക്കണമെന്നാണ് ആഗ്രഹം. ഈ വർഷം എപ്പോഴോ തുടങ്ങിയ ആഗ്രഹമായിരുന്നു അത്. വിഷയങ്ങൾ മനസിൽ മാറി മാറി നിറഞ്ഞപ്പോഴും എഴുതാനായില്ല. എന്തായാലും പുതിയ വ‌ർഷത്തിൽ മനസ് ആ നോവലിനൊപ്പമാണ്.

എഴുതിയ കഥകൾ 'അങ്കമാലിയിലെ മാങ്ങാക്കറിയും വില്ലുവണ്ടിയും മറ്റു കഥകളും' എന്ന പേരിൽ കഥാസമാഹാരമായി ജനുവരിയിൽ പുറത്തിറങ്ങുകയും മൂന്നു പതിപ്പുകൾ വരെയയാതുമാണ് കഥാകാരി എന്ന നിലയിലുള്ള സന്തോഷം. അതിലെ വില്ലുവണ്ടി എന്ന ചെറുകഥ പല സർവകലാശാലകളിലും സിലബസിൽ വന്നു. പിന്നഎ പദ്മരാജൻ അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചു. ഇതൊക്കെ സന്തോഷം തന്നവയാണ്.

ഈ വർഷം കഥകളൊന്നും എഴുതാൻ കഴിഞ്ഞില്ല എന്നതാണ് സങ്കടകമായ കാര്യം. വ്യക്തിപരമായ കാരങ്ങ. സ്വകാര്യ ജീവിതത്തിലെ ഉത്തരവാദിത്വത്തിൽ കുരുങ്ങിപ്പോയി ഞാൻ. നാലു വർഷം മുമ്പ് പത്രപ്രവർത്തനത്തിൽ നിന്നും കോളേജ് അദ്ധ്യാപികയായി മാറുമ്പോൾ കരുതിയത് എഴുതാൻ കൂടുതൽ സമയം കിട്ടുമെന്നായിരുന്നു.

ഞാൻ പി.എച്ച്.ഡി എടുത്തിരുന്നില്ല. അങ്ങനെ താൽപര്യമില്ലായിരുന്നു. കോളേജിൽ പി.എച്ച്.‌ഡി ഉള്ള അദ്ധ്യാപകർ വേണമെന്നു വന്നപ്പോൾ അതിനു ശ്രമിക്കുന്നു. 'ഭാഷാപോഷിണിയുടെ രണ്ടാം ഘട്ടം മലയാള സാഹിത്യത്തിന് നൽകിയ സംഭാവന' എന്ന വിഷയത്തിലാണ് ഗവേഷണം. ഇതിനിയ്ക്ക് ഒരു വീട് വച്ചു. മാവേലിക്കര ബിഷപ്പമൂർ കോളേജിലെ അദ്ധ്യാപികയാണ്.