fran

നെയ്യാറ്റിൻകര: കരമന-കളിയിക്കാവിള ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകരയിൽ നടത്തേണ്ട പ്രവൃത്തികൾ ഉടൻ ആരംഭിക്കണമെന്ന് ദേശീയപാത വികസന ആക്ഷൻ കൗൺസിൽ നെയ്യാറ്റിൻകര മേഖലായോഗം ആവശ്യപ്പെട്ടു. റോഡ് വികസനത്തിന്റെ ആദ്യപടിയെന്ന നിലയിൽ ഏറ്റെടുക്കേണ്ട ഭൂമി അളന്ന് തിരിച്ച് കല്ലിടൽ ഉടൻ നടത്തണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് പ്രൊഫ. ഗോപിനാഥൻ യോഗം ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ നെയ്യാറ്റിൻകര മേഖലാ പ്രസിഡന്റ് എൻ.ആർ.സി. നായർ അദ്ധ്യക്ഷത വഹിച്ചു. ആക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ സമര സന്ദേശം നൽകി.

വിവിധ സംഘടനാ നേതാക്കളായ വെൺപകൽ അവനീന്ദ്രകുമാർ, ബാലകൃഷ്ണപിള്ള, ധനുവച്ചപുരം സുകുമാരൻ, മഞ്ചത്തല സുരേഷ്, ജി.ജെ. കൃഷ്ണകുമാർ, എസ്.എസ്. ലളിത്, എം. രവീന്ദ്രൻ, മണലൂർ ശിവപ്രസാദ്, മാരായമുട്ടം രാജേഷ്, അമരവിള സതികുമാരി, ബിനു മരുതത്തൂർ, ശശികുമാരൻനായർ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി പ്രൊഫ. സി. ഗോപിനാഥൻ, ഡോ. സി.വി. ജയകുമാർ, ജി. സുന്ദരേശൻ. (രക്ഷാധികാരികൾ) എൻ.ആർ.സി. നായർ (പ്രസിഡന്റ്),​ ധനുവച്ചപുരം സുകുമാരൻ, ജി. ബാലകൃഷ്ണപിള്ള, മഞ്ചത്തല സുരേഷ്, അമരവിള സതികുമാരി (വൈസ് പ്രസിഡന്റുമാർ), എം. രവീന്ദ്രൻ (സെക്രട്ടറി), മണലൂർ ശിവപ്രസാദ്, മാരായമുട്ടം രാജേഷ്, ബിനു മരുതത്തൂർ, ആറാലുംമൂട് ജിനു (ജോ. സെക്രട്ടറിമാർ) ജി. മോഹൻ കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.