
ബാലരാമപുരം:വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച യുവ പ്രതിഭകൾക്ക് പെരിങ്ങമ്മല വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്നേഹാദരവ് എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കേരള സർവകലാശാലയിൽ നിന്ന് ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ പെരിങ്ങമ്മല സി.കെ.നിവാസിൽ ഡോ.റീന.കെ.എസ്,ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ് (കറൻസി സിംബൽ എംബ്രോയിഡറി) കരസ്ഥമാക്കിയ ഷീന പി.രാജ്,എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുമാരി അമൃതശ്രീ, അർജ്ജുൻ. എ.ജെ, കുമാരി വർഷ.ബി.എസ് എന്നിവരെ എം.എൽ.എ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. എൻ.ജെ.പ്രഭുല്ലചന്ദ്രൻ,വാർഡ് പ്രസിഡന്റ് സി.ആർ.രഞ്ജിത്ത്, ബൂത്ത് പ്രസിഡന്റ് പി.വിനുകുമാർ, സന്തോഷ്.ജെ, പ്രഭാകരൻ നായർ, ശശിധരൻ നായർ, റാണ സുകുമാരൻ, റ്റി.പ്രഭാകരൻ, സുന്ദരേശൻ, അനിൽകുമാർ, സുകുമാരൻ, മോഹനൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.