cpm-parassala

പാറശാല: സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 'ചരിത്രം ഓർമ്മപ്പെടുത്തുന്നത്' എന്ന വിഷയത്തിൽ നടന്ന സെമിനാർ പ്രൊഫ. വി. കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു. പാറശാല ഏരിയ കമ്മിറ്റി അംഗം എസ്.കെ. ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ പുത്തൻകട വിജയൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.എം.ബഷീർ, പി.രാജേന്ദ്രകുമാർ, സ്വാഗത സംഘം ജനറൽ കൺവീനർ അഡ്വ.എസ്.അജയകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ കടകുളം ശശി, എഫ്.ലോറൻസ്, ആർ.സുശീലൻ, എൻ. എസ്.നവനീത്കുമാർ, എസ്.ബി.ആദർശ്, കാരോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.സതികുമാർ, വൈ.കെ.ഷാജി എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ.ജസി നാരായണൻ സംവിധാനം ചെയ്ത 'മലയാളം പള്ളിക്കൂടം' എന്ന മലയാൺമയും, കരിവെള്ളൂർ മുരളി രചിച്ച 'ഞാൻ സ്ത്രീ' എന്ന പരിപാടിയും നടന്നു.