citu

പാറശാല:ഫെബ്രുവരിയിൽ നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാൻ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) പാറശാല മേഖല സമ്മേളനം ആവശ്യപ്പെട്ടു. കാട്ടാക്കട ശശി, എൻ.പി.സെൽവൻ നഗറിൽനടന്ന സമ്മേളനം സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗവും യൂണിയൻ ജില്ലാ സെക്രട്ടറിയുമായ വി.കേശവൻകുട്ടി ഉദ്ഘാടനം ചെയ്തു.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം വി.എസ്.ബിനു,സി.ഐ.ടി.യു പാറശാല ഏരിയ സെക്രട്ടറി ആറ്റുപുറം വിജയൻ, സി. പി.എം പാറശാല ഏരിയ കമ്മിറ്റി അംഗം എൻ.രാധാകൃഷ്ണൻ,യൂണിയൻ മേഖല സെക്രട്ടറി ജെ.ജയദാസ്,ജി.ജയകുമാർ, സി.ക്രിസ്തുരാജ്, പി. ലോറൻസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജെ.ജയദാസ് (സെക്രട്ടറി), ജിൻറു, പ്രദീപ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.