
വെമ്പായം:അഭിഭാഷകനും പൊതു പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായിരുന്ന പിരപ്പൻകോട് ശ്രീധരൻ നായരുടെ സ്മരണാർത്ഥം ആരംഭിച്ച ശ്രീധരൻ നായർ ഫൗണ്ടേഷന്റെ ഉദ്ഘാടനം ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് നിർവഹിച്ചു.പിരപ്പൻകോട് മുരളി അദ്ധ്യക്ഷത വഹിച്ചു.ജില്ലയിലെ മുതിർന്ന പൊതുപ്രവർത്തകനും കമ്മ്യൂണിസ്റ്റ് നേതാവുമായ എസ്.കെ.ആശാരിക്ക് പിരപ്പൻകോട് ശ്രീധരൻ നായർ പുരസ്കാരം മന്ത്രി ജി.ആർ.അനിൽ സമർപ്പിച്ചു. ആരോഗ്യം പൗരന്റെ മൗലികാവകാശം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.എൻ.കെ.ജയകുമാർ സംസാരിച്ചു. എം.എസ്. മധു സ്വാഗതവും വി.സന്തോഷ് നന്ദിയും പറഞ്ഞു.