karunya-lottery

മലയിൻകീഴ്: മൊത്തവ്യാപാരിയിൽ നിന്ന് ചില്ലറ വില്പനക്കാരൻ വാങ്ങിയ കാരുണ്യ ലോട്ടറി ടിക്കറ്റിൽ ബാർകോഡും സീരിയൽ നമ്പരും ഹോളോഗ്രാമുമില്ല. ഇന്നലെ നറുക്കെടുത്ത കെ.ആർ 530 കാരുണ്യ ലോട്ടറിയുടെ ടിക്കറ്റാണ് നമ്പർ പ്രിന്റ് ചെയ്യാതെ ലഭിച്ചത്. മലയിൻകീഴിലെ മൊത്തവ്യാപാരി മാങ്കുന്നിൽ ഏജൻസിയുടെ പക്കൽ നിന്ന് 25 ടിക്കറ്റാണ് പാലോട്ടുവിള സ്വദേശി സൗന്ദരാജൻ വാങ്ങിയത്. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ രണ്ട് വർഷമായി സൗന്ദരാജൻ നടന്നാണ് ടിക്കറ്റ് വിൽക്കുന്നത്. ഇന്നലെ ടിക്കറ്റ് വില്ക്കുന്നതിനിടെയാണ് നമ്പരില്ലാത്ത ടിക്കറ്റ് ശ്രദ്ധയിൽപ്പെട്ടത്.

ജീവകാരുണ്യത്തിന്റെ സാന്ത്വന സ്പർശമായ കാരുണ്യ ലോട്ടറി മറ്റ് ലോട്ടറി ടിക്കറ്റിനെക്കാൾ കൂടുതൽ വിറ്റഴിയുന്നുണ്ട്. ടിക്കറ്റ് വ്യാജനാണെന്ന് സംശയമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.