
ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൾ യൂണിയനുകീഴിലുള്ള ആറ്റിങ്ങൾ ടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നിർദ്ധനരായ വനിതകൾക്ക് ഗുരുകാരുണ്യ പദ്ധതിയുടെ ഭാഗമായി ധാന്യക്കിറ്റ് വിതരണം ചെയ്തു.ശാഖാ മൈക്രോ ഫിനാൻസ് ഭാരവാഹികളും യൂണിയൻ വനിതാ സംഘം എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളുമായ ചിത്രാലാൽ,ഷെർളി അനിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വരൂപീച്ച കിറ്റ് യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ്, സ്വരസ്വതി അമ്മയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം അജയൻ,യൂണിയൻ കൗൺസിലർമാരായ സുധീർ, സുരേഷ് ബാബു, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുശീലാരാജൻ, സെക്രട്ടറി എസ്.ആർ.ശ്രീകല, വൈസ് പ്രസിഡന്റ് പ്രശോഭാ ഷാജി, എക്സി കമ്മിറ്റി അംഗങ്ങളായ ഷെർളി അനിൽ,ലതിക, ടി.ഒ, ശാഖാ മൈക്രോ ഫിനാൻസ് യൂണിറ്റ് അംഗങ്ങളായ ഷീജ, ഗീതാകുമാരി എന്നിവർ പങ്കെടുത്തു.