d

തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പിനെ ഇടത് - വലത് മുന്നണികൾ അവഗണിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ചെറിയാൻ ഫിലിപ്പിന്റെ യൂട്യൂബ് ചാനൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറിയാൻ യൂട്യൂബിലൂടെ പ്രതികരിക്കേണ്ട വ്യക്തിയല്ല. നിയമസഭയിലും പാർലമെന്റിലുമെല്ലാം ശബ്ദം ഉയർത്തേണ്ട വ്യക്തിയായിരുന്നു. കോൺഗ്രസും അദ്ദേഹത്തെ അവഗണിച്ചു. അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചതിൽ നേതൃത്വത്തിന് കുറ്റബോധമുണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്നും സതീശൻ പറഞ്ഞു. കൊവിഡ് വ്യാപനത്തെ കുറിച്ചാണ് യൂ ട്യൂബിലെ ചെറിയാന്റെ ആദ്യ വീഡിയോ.