
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പുതിയ പോസ്റ്ററിൽ മൊട്ടയടിച്ച് താടി വളർത്തി കിടിലൻ ലുക്കിൽ താരം പ്രത്യക്ഷപ്പെട്ടതിന്റെ ആവേശത്തിൽ ആരാധകർ. ബറോസ് എന്ന ഭൂതമായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. രണ്ടു ഗെറ്റപ്പിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഡിസംബർ 26നാണ് ബറോസിന്റെ ചിത്രീകരണം പുനരാരംഭിച്ചത്. നിധി കാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെൺകുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥയാണ് ബറോസ് പറയുന്നത്. മിന്നൽ മുരളിയിൽ പ്രതിനായക വേഷത്തിൽ എത്തിയ ഗുരു സോമസുന്ദരമാണ് ബറോസിലെ മറ്റൊരു താരം.
പ്രതാപ് പോത്തൻ, വിദേശ നടി പാസ്വേഗ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. മൈ ഡിയർ കുട്ടിച്ചാത്തന്റെ സംവിധായകൻ ജിജോ പുന്നൂസാണ് ബറോസിന്റെ രചന നിർവഹിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ത്രീഡി ചിത്രം നിർമ്മിക്കുന്നത്.