congress

വെമ്പായം:ഫെബ്രുവരി 18, 19, 20 തീയതികളിൽ വെഞ്ഞാറമൂട്ടിൽ നടക്കുന്ന കെ.പി.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. യോഗം കെ.പി.സി.സി സെക്രട്ടറി രമണി പി. നായർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി. എസ്. ടി.എ സംസ്ഥാന പ്രസിഡന്റ് എം. സലാഹുദ്ദീൻ, ഡി.സി.സി വൈസ് പ്രസിഡന്റ് ആനക്കുഴി ഷാനവാസ്, സെക്രട്ടറി വെഞ്ഞാറമൂട് സനൽ, കെ. പി .എസ് .ടി .എ നേതാക്കളായ വട്ടപ്പാറ അനിൽകുമാർ, നിസാം ചിതറ, പ്രദീപ് നാരായൺ, രാജ്മോഹൻ, സജീന, അനിൽ വെഞ്ഞാറമൂട്, ഷമീം കിളിമാനൂർ, ബിജു ജോബായി, എൻ. സാബു, കോൺഗ്രസ് നേതാക്കളായ തെങ്ങുംകോട് സുരേഷ്, ഇ. എ.അസീസ്,അഡ്വ. സുധീർ, മഹേഷ്, ബിനു എസ്. നായർ എന്നിവർ സംസാരിച്ചു.ആനക്കുഴി ഷാനവാസ് ചെയർമാനും അനിൽ വെഞ്ഞാറമൂട് ജനറൽ കൺവീനറുമായി 200 അംഗ സ്വാഗതസംഘം രൂപീകരിച്ചു.