തിരുവനന്തപുരം : കേരള സാമൂഹ്യ സുരക്ഷാമിഷന്റെ സമാശ്വാസം പദ്ധതി പ്രകാരം നിലവിൽ ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കളും ധനസഹായത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവരും രേഖകൾ ലഭ്യമാക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

ആധാർ ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് പാസ്ബുക്ക്, ബി.പി.എൽ റേഷൻകാർഡ്, ആധാർ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, മേൽവിലാസം ഉൾപ്പെടെയുള്ള ലൈഫ് സർട്ടിഫിക്കറ്റ്, ഗുണഭോക്താവിന്റെ ഫോൺ നമ്പർ എന്നിവ kssmsamaswasam@gmail.com എന്ന മെയിലിലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾക്ക് : 04712341200, 9496395010.