
തിരുവനന്തപുരം:പതിനൊന്നാം ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവരുന്ന നില്പ് സമരം 25 ദിവസം പിന്നിട്ടു. ഇതിന്റെ ഭാഗമായി ഡോക്ടർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ സൗജന്യ ജീവിത ശൈലീ രോഗ നിർണ്ണയ ക്ലിനിക്കും സംഘടിപ്പിച്ചു.പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം കെ.ജി.എം.ഒ.എ സംസ്ഥാന സമിതിയംഗം ഡോ.സുനിൽകുമാർ.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. ജി.എസ്.വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഡോ.ബാലചന്ദർ, മുൻ ജില്ലാ പ്രസിഡന്റ് ഡോ.ജീവൻ നായർ, ജില്ലാ ട്രഷറർ ഡോ.ഹരികൃഷ്ണൻ, ഡോ.ഗണേഷ്, ഡോ.മാത്യു, ഡോ.ജിജോ, ഡോ.അരുൺ ജയപ്രകാശ്, ഡോ.ഡിവീൻ, ഡോ.മനേഷ്, ഡോ.ജെയ്സൺ, ഡോ.ബെറ്റി എന്നിവർ പങ്കെടുത്തു.സമരവേദിയിൽ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ നടത്തിയ ജീവിത ശൈലീ രോഗ നിർണയ ക്ലിനിക്ക് നൂറോളം പേർ പ്രയോജനപ്പെടുത്തി. അനിശ്ചിതകാല സമരത്തിന്റെ ഇരുപത്തിയാറാം ദിവസമായ ഇന്ന് കൊല്ലം ജില്ലാ കമ്മിറ്റി പ്രതിഷേധത്തിന് നേതൃത്വം നൽകും.