
ശിവഗിരി:89--ാമത് ശിവഗിരി തീർത്ഥാടനം വിജയിപ്പിക്കുന്നതിൽ പങ്കാളികളായ സംഘടനകളെയും വിവിധ സർക്കാർ വകുപ്പുകളെയും സമ്മേളനങ്ങളിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികളെയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റും, തീർത്ഥാടന കമ്മിറ്റിയും അഭിനന്ദിച്ചു.
ജില്ലാ ഭരണകൂടം, റവന്യൂ, വർക്കല നഗരസഭ,പൊലീസ്, കെ. എസ്. ആർ.ടി.സി,ആരോഗ്യവകുപ്പ്, കെ. എസ്. ഇ. ബി,ആർ.ടി.ഒ,ഫയർഫോഴ്സ്, എക്സൈസ്, ഫുഡ് സേഫ്റ്റി, സിവിൽ ഡിഫൻസ്, എൻ.സി.സി, തീർത്ഥാടന കമ്മിറ്റി, സബ്കമ്മിറ്റി, എന്നിവരുടെ പ്രവർത്തനങ്ങൾ സ്തുത്യഹർഹവും പ്രശംസനീയവുമാണെന്ന് ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് എന്നിവർ അറിയിച്ചു. കൃത്യനിർവഹണം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കിയ വർക്കല ഡി. വൈ. എസ് .പി. പി. നിയാസിനെ സമ്മേളനത്തിൽ സ്വാമി സച്ചിദാനന്ദ ഷാളണിയിച്ച് അനുമോദിച്ചു.