saptha-dina-camp

വക്കം: വക്കം ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് അതിജീവനം സമാപിച്ചു. സമാപന സമ്മേളനം വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ താജൂനിസ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ കൊവിഡ് അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതും, പ്രഥമ ശുശ്രുഷ ബോധവത്കരണം സത്യമേവ ജയതേ,ജീവിത നൈപ്പൂണ്യ വികസനം, ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണത്തെ കുറിച്ചുള്ള ക്ലാസ് എന്നിവ സംഘടിപ്പിച്ചു. ക്യാമ്പിനോടനുബന്ധിച്ച് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ ന്യൂറോ സയൻസും എൻ.എസ് എസ് യുണിറ്റും ചേർന്ന് ആവിഷ്കരിച്ച് നടപ്പിലാക്കിയ സർവേയും നടന്നു. പ്രിൻസിപ്പൽ ഷീലാകുമാരി അദ്ധ്യക്ഷത വഹിച്ചു. അനില, ലിജിൻ, ശ്രീദേവി, രാജൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ മിനി. എസ്.ഒ സ്വാഗതവും എൻ.എസ്. കേഡറ്റ് അതിൻ മുരുകൻ നന്ദിയും പറഞ്ഞു.