
മലയിൻകീഴ് : പേയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ 137-മത് ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പുളിയറക്കോണം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പദയാത്ര ഡി.സി.സി സെക്രട്ടറി അഡ്വ:സജ്ഞയൻ ഉദ്ഘാടനം ചെയ്തു.പേയാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മിണ്ണം കോട് ബിജു,വിളപ്പിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ബാബുകുമാർ,നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ശോഭനകുമാരി,വിവിധ തലങ്ങളിലുള്ള കോൺഗ്രസ് നേതാക്കൾ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.സമാപന സമ്മേളനം കെ.പി.സി.സി.നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.