ആൾ കേരള സിനി മേക്കപ്പ് ആർട്ടിസ്റ്റ് ആൻഡ് ഹെയർ സ്റ്റെലിസ്റ്റ് യൂണിയൻ (ഫെഫ്ക ) ഇനി വിരൽത്തുമ്പിൽ. വല്ലാർപാടം ആൽഫ ഹൊറിസോൺ സെന്ററിൽ നടന്ന ചടങ്ങിൽ മെഗാസ്റ്റാർ മമ്മൂട്ടി വെബ്സൈറ്റ് ആപ്പ് ലോഞ്ച് ചെയ്തു. യൂണിയൻ സെക്രട്ടറി പ്രദീപ് രംഗൻ, പ്രസിഡന്റ് ഹസൻ വണ്ടൂർ, നിർമ്മാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ, സംവിധായകൻ കെ. മധു, തിരക്കഥാകൃത്തുക്കളായ എസ്.എൻ. സ്വാമി, രൺജി പണിക്കർ, ഫെക്ക മുൻ ജനറൽ സെക്രട്ടറി അരോമ മോഹൻ, യൂണിയൻ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.