d

ആറ്റിങ്ങൽ:പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന് മുന്നോടിയായുള്ള ജില്ലാതല മത്സരം 3 മുതൽ 9വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽനടത്തുമെന്ന് ജില്ലാ ഒളിമ്പിക് അസേസിയേഷൻ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.23 ഇനങ്ങളിലായി അയ്യായിരത്തിലധികം കായികതാരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ഉദ്ഘാടനസമ്മേളനം 3ന് വൈകിട്ട് 4ന് ആറ്റിങ്ങൽ ഗവ.പോളിടെക്‌നിക് കോളേജ് ഗ്രൗണ്ടിൽ നടക്കും.മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.പത്രസമ്മേളനത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലൽ പ്രസിഡന്റ്ന്റ് എസ്.എസ്.സുധീർ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി വിജുവർമ്മ, ജോയിന്റ് സെക്രട്ടറി ജി.ആർ.മനോജ്, ജനറൽ കൺവീനർ വി.മുകുന്ദൻ, വി.സമ്പത്ത് എന്നിവർ പങ്കെടുത്തു.