തിരുവനന്തപുരം: ചെങ്ങറ - അരിപ്പ ഭൂസംരക്ഷണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ദളിത് - ആദിവാസി ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നാളെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരക്കാർ 101 മണിക്കൂർ സത്യഗ്രഹം നടത്തും.രാവിലെ 9ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. 5ന് രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കും. 7ന് ഉച്ചയ്ക്ക് 2ന് വി.എം.സുധീരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.സി.പി.ജോൺ, ഹമീദ് വാണിയമ്പലം,എം.ഗീതാനന്ദൻ,സണ്ണി എം.കപിക്കാട്,കെ.അംബുജാക്ഷൻ,കെ.കെ.സുരേഷ്, പി.എം.വിനോദ്, സി.എസ്‌.മുരളി, ഐ.ആർ.സദാനന്ദൻ, സുരേഷ് കക്കോട് തുടങ്ങിയവർ പങ്കെടുക്കുമെന്ന് ആദിവാസി - ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ,കെ.പി.എം.എസ് അസിസ്റ്റന്റ് സെക്രട്ടറി ആലംകോട് സുരേന്ദ്രൻ, രാജേന്ദ്രൻ ചെങ്ങറ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.