dd

തിരുവനന്തപുരം: ചെമ്പഴന്തി എസ്.എൻ കോളേജിൽ സംഘടിപ്പിച്ച സപ്‌തദിന എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു. സുഹിനം 2021 എന്ന ക്യാമ്പിന്റെ സമാപന സമ്മേളനം പ്രിൻസിപ്പൽ ഡോ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. 26ന് ആരംഭിച്ച ക്യാമ്പിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖർ എൻ. എസ്.എസ് വോളന്റിയർമാരുമായി സംവദിച്ചു.

കേരള സർവകലാശാല എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.എ. ഷാജി, എൻ.എസ്.എസ് ദേശീയപരിശീലകൻ ബ്രഹ്മനായകം മഹാദേവൻ, പ്രശസ്‌ത സാമ്പത്തിക ശാസ്ത്രജ്ഞ ഡോ.കെ.ടി. ലിജി, സംസ്ഥാന പൊലീസിലെ സൈബർ ഇന്റലിജൻസ് വിദഗ്ദ്ധൻ എസ്.പി. കണ്ണൻ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.

ഓർഗാനിക് ഫാമിംഗിന്റെ ഭാഗമായി വിവിധയിനം വിളകൾ കാമ്പസിലെ 1.5ഏക്കർ പ്രദേശത്ത് വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ചു.

ബോധവത്കരണ പരിപാടികളും നൃത്ത സംഗീത സാംസ്‌കാരിക പരിപാടികളും ക്യാമ്പിൽ സംഘടിപ്പിച്ചു. സപ്‌തദിന ക്യാമ്പിലെ വിവിധ പരിപാടികൾക്ക് ഐ.ക്യു.എ.സി കൺവീനർ ഡോ.എ.എസ്. രാഖി, നാക് കൺവിനർ ഡോ. ഉത്തര സോമൻ,
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.എസ്.ആർ. സരിത, അഭിലാഷ്. ടി, വോളന്റിയർ സെക്രട്ടറിമാരായ എം.എ. അമൃത, വി.എ. രന്തീർ തുടങ്ങിയവർ നേതൃത്വം നൽകി.