
തിരുവനന്തപുരം: പുതുവർഷത്തലേന്ന് ബിവറേജസ് കോർപറേഷൻ വിറ്റത് 97.22 കോടി രൂപയുടെ മദ്യം. ബിവറേജസ് കോർപറേഷന്റെ ഷോപ്പുകളിൽ നിന്നും മാത്രം വെള്ളിയാഴ്ച 82.86 കോടി രൂപയുടെ മദ്യം വിറ്റു. ക്രിസ്മസ് കച്ചവടത്തിലെ പോലെ തിരുവനന്തപുരം പവർഹൗസ് റോഡിലെ ഷോപ്പിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്. 1.07 കോടി രൂപയുടെ കച്ചവടമാണ് 31 ന് മാത്രം നടന്നത്. കൊച്ചി പാലാരിവട്ടം ഷോപ്പിൽ 91.34 ലക്ഷത്തിന്റെയും, കടവന്ത്രറയിൽ 77.33 ലക്ഷത്തിന്റെയും വിൽപനയുണ്ടായി. കൺസ്യൂമർഫെഡ്ഡിനും, ബാറുകൾക്കുമായി വെയർ ഹൗസുകളിൽ നിന്നും 14.36 കോടി രൂപയുടെ വിൽപന നടന്നിട്ടുണ്ട്.