women-commission

തിരുവനന്തപുരം: കേരള വനിതാ കമ്മിഷൻ ആക്ട് ഭേദഗതിയുമായി ബന്ധപ്പെട്ട് മഹിളാ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് കേരള വനിതാ കമ്മിഷൻ സെമിനാർ സംഘടിപ്പിക്കുന്നു. ആക്ടിൽ വരുത്തേണ്ട ഭേദഗതിയെക്കുറിച്ച് മഹിളാ സംഘടനകൾക്കുള്ള അഭിപ്രായം ആരായുന്നതിനായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഈ മാസം ആറിന് തിരുവനന്തപുരം തൈക്കാടുള്ള പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ഹാളിൽ രാവിലെ പത്ത് മുതലാണ് സെമിനാർ. ഇതുസംബന്ധിച്ച് അറിയിപ്പ് എല്ലാ സംഘടനകൾക്കും നൽകിയിട്ടുണ്ട്. 1990ലെ കേരള വനിതാ കമ്മിഷൻ ആക്ട് കേരള വനിതാ കമ്മിഷന്റെ വെബ്‌സൈറ്റ് http://keralawomenscommission.gov.in/ ൽ നിന്നും ഡൗൺലോഡ് ചെയ്യാം.