
മലയിൻകീഴ്: അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് ഗൃഹനാഥൻ മരിച്ചു. വലിയവിള ഇലങ്കത്ത് നഗർ രാജകീയത്തിൽ ആർ. തുളസീധരൻപിള്ളയാണ് (69, കൊല്ലം ചവറ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് മുൻ അംഗം) മരിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.30ഓടെ കുണ്ടമൺഭാഗം ജംഗ്ഷന് സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കവേ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലയ്ക്കും കാലിലും ഗുരുതര പരിക്കേറ്റ തുളസീധരൻപിള്ളയെ ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പത്മജദേവി. മക്കൾ: ടി.പി. പ്രീത, ടി.പി. പ്രവീൺ. മരുമകൻ: പി. മോഹൻകുമാർ. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് ശാന്തികവാടത്തിൽ. അപകടത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കൾക്കും പരിക്കേറ്റു.