
തിരുവനന്തപുരം: അരങ്ങൽ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ധനു തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് കേരളകൗമുദിയും നെയ്യാറ്റിൻകര സൈബോടെക്കും ക്ഷേത്ര ഉപദേശക സമിതിയും സഹകരിച്ച് ക്ഷേത്രാങ്കണത്തിൽ നടത്തിയ സമ്മാനപദ്ധതി നറുക്കെടുപ്പിൽ വിജയിച്ചവർക്കുള്ള സമ്മാന ദാനം മന്ത്രി ആന്റണി രാജു നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ. സലൂജ, ജില്ലാ പഞ്ചായത്ത് മെമ്പർ സി.കെ. വത്സല കുമാർ, സൈബോടെക്ക് ഡയറക്ടർ അഡ്വ. മഞ്ചവിളാകം ജയകുമാർ,ബി.ജെ.പി സംസ്ഥാന സമിതി അംഗം സുരേഷ് തമ്പി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സനൽ കുമാർ, സെക്രട്ടറി ഗോപകുമാർ, വൈസ് പ്രസിഡന്റ് പി. സതീഷ് കുമാർ, കേരളകൗമുദി സർക്കുലേഷൻ മാനേജർ അനിൽകുമാർ എം,കൊല്ലയിൽ രാജൻ, ഓലത്താന്നി അനിൽ, വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഡി.രജീവ്,സബ് ഗ്രൂപ്പ് ഓഫീസർ വിവേക് പോറ്റി എന്നിവർ പങ്കെടുത്തു.ജ്യോതിഷ് കുമാർ, പ്രിയ ആർ.എസ്. ശ്രീരാജ്, ഗൗരി ഗോപൻ, പ്രിയ പി.എസ്, പ്രസന്ന കുമാർ എന്നിവരാണ് വിജയികൾ.