തിരുവനന്തപുരം: വീടുകളിൽ ജോലിയെടുത്ത് സ്വരൂപിച്ച പണത്തിന്റെ സ്ഥിര നിക്ഷേപം പിൻവലിക്കാൻ 85 വയസുകാരിയെ സഹകരണ ബാങ്ക് അനുവദിക്കുന്നില്ലെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക് ബാങ്കിന്റെ വിശദീകരണം തേടി. അനന്തപുരം സഹകരണ ബാങ്ക് സെക്രട്ടറിയിൽ നിന്നാണ് കമ്മിഷൻ നാലാഴ്ചയ്ക്കകം വിശദീകരണം ആവശ്യപ്പെട്ടത്. വള്ളക്കടവ് സ്വദേശിനി പി.പത്മാവതി സമർപ്പിച്ച പരാതിയിലാണ് നടപടി. സംഘം സെക്രട്ടറിയുടെ കത്തില്ലാതെ തുക പിൻവലിക്കാൻ കഴിയില്ലെന്നാണ് മാനേജർ പറയുന്നതെന്നാണ് പത്മാവതിയുടെ പരാതിയിൽ പറയുന്നത്.