
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ ഐരാണിമുട്ടം ഇന്ദു ഭവനത്തിൽ കെ. ശശിധരൻ നായർ (83) അന്തരിച്ചു. കഴിഞ്ഞ ആറുവർഷമായി ക്ഷേത്രം ട്രസ്റ്റ് ചെയർമാനായിരുന്നു. ഭാര്യ: ഇന്ദിര നായർ, മക്കൾ: എസ്. പ്രവീൺകുമാർ, എസ്. പ്രദീപ്കുമാർ, മരുമക്കൾ: രഞ്ജു പ്രവീൺ, ത്രിവേണി പ്രദീപ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് പുത്തൻകോട്ട ശ്മശാനത്തിൽ.