
തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിലെ അന്തേവാസികളായ നിർദ്ധനരായ രോഗികൾക്കും ബന്ധുക്കൾക്കും സൗജന്യമായി താമസ സൗകര്യവും ഭക്ഷണവും നൽകിവരുന്ന ക്രാബ്ഹൗസിന് മണപ്പുറം ഫൗണ്ടേഷന്റെ സഹായം. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ക്രാബ് ഹൗസിന്റെ ഒന്നാം നിലയിൽ 12 മുറികളാണ് മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പണി കഴിപ്പിച്ചത്. ഇതിന്റെ ഉദ്ഘാടനം മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ നിർവഹിച്ചു. ന്യൂ അൽ അയിൻ ക്ലിനിക് സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ.കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ്ജ് ഡി. ദാസ്, ലയൺസ് ക്ലബ് മുൻ ഡിസ്ട്രിക്ട് ഗവർണർ ജി. ഹരിഹരൻ, മണപ്പുറം ഫിനാൻസ് സീനിയർ പി.ആർ.ഒ കെ.എം. അഷ്റഫ്, ക്രാബ് ഹൗസ് സെക്രട്ടറി സജ്ജി കരുണാകരൻ എന്നിവർ പങ്കെടുത്തു.