തിരുവനന്തപുരം : പത്രപ്രവർത്തകേതര ജീവനക്കാർക്ക് വർദ്ധിപ്പിച്ച പെൻഷൻ തുക ഉടൻ നൽകണമെന്ന് നോൺ ജേർണലിസ്റ്റ് പെൻഷണേഴ്സ് യൂണിയൻ (എൻ.ജെ.പി.യു) ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സർവീസിൽനിന്ന് വിരമിച്ചാലുടൻ പെൻഷൻ നൽകുക,പെൻഷൻ കുടിശിക നൽകുക, ആശ്രിത പെൻഷനിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സർക്കാരിന് നിവേദനം നൽകാനും സമ്മേളനം തീരുമാനിച്ചു. സമ്മേളനം അഡ്വ. വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇ.എം.രാധ അദ്ധ്യക്ഷയായി. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി.ശങ്കരദാസ് മുഖ്യപ്രഭാഷണം നടത്തി. എൻ.ജെ.പി.യു ജനറൽ സെക്രട്ടറി വി.ബാലഗോപാലൻ, കെ.എൻ.ഇ.എഫ് ജില്ലാ സെക്രട്ടറി എസ്.ഉദയകുമാർ, ഇ.എൻ.മണി ആചാരി മദനമോഹൻ നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.കെ.കമലൻ (പ്രസിഡന്റ് ), ആർ.രാജേന്ദ്രൻ, ജയവിക്രമൻ നായർ, മാധവൻ നായർ (വൈസ് പ്രസിഡന്റുമാർ), എസ്.രാജശേഖരൻ നായർ (സെക്രട്ടറി), മദനമോഹനൻ നായർ, പി.എസ്.പ്രേമചന്ദ്രൻ, ജോയി ജോസഫ് (ജോ. സെക്രട്ടറിമാർ), ആർ.വേണു (ട്രഷറർ). ചിന്നസ്വാമി, ഗിരീന്ദ്രബാബു, വി.ജയേന്ദ്രൻ, ഹരീന്ദ്രൻ നായർ, പി.കെ.ശ്രീകുമാരി , ബി.വി.ജയകുമാർ, കൈമനം വിജയകുമാർ (എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.