തിരുവനന്തപുരം: ഭാരത് ഭവനിൽ നടന്ന പ്രൊഫ.ജി. ശങ്കരപ്പിള്ള അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.
2021ലെ പ്രൊഫ. ജി. സമഗ്രസംഭാവന നാടക പുരസ്കാരം പ്രമുഖ നാടകാചാര്യൻ പ്രസന്ന ഹെഗ്ഗോഡുവിന് മന്ത്രി സമ്മാനിച്ചു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും നാടക പ്രവർത്തകനുമായ പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഡി.കെ. മുരളിയും നരപ്പറ്റ രാജുവും മുഖ്യപ്രഭാഷണങ്ങൾ നടത്തി. കെ. ശശികുമാർ, എ.എം. റൈസ്, ഡോ.കെ. ഓമനക്കുട്ടി, ആലന്തറ ജി. കൃഷ്ണപിള്ള, രാജീവ് വെഞ്ഞാറമൂട് എന്നിവർ പങ്കെടുത്തു. തുടർന്ന് പ്രൊഫ. ജി. ശങ്കരപ്പിള്ള രചിച്ച് അഭിഷേക് രംഗപ്രഭാത് സംവിധാനം ചെയ്ത ‘താവളം’ എന്ന നാടകം അരങ്ങേറി.