
തിരുവനന്തപുരം: സ്‌റ്റേറ്റ് സിവിൽ സർവീസ് ക്വാട്ടയിൽ സംസ്ഥാനത്ത് നിന്നുള്ള രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് ഐ.എ.എസ് ലഭിച്ചു. പൊതുഭരണ വകുപ്പിലെ സ്‌പെഷ്യൽ സെക്രട്ടറി ആർ. ഗോപകുമാറിനും ജലസേചന വകുപ്പ് ചീഫ് എൻജിനിയറായ അലക്‌സ് വർഗീസിനുമാണ് ഐ.എ.എസ് . ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല.
നിലവിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിലാണ് ഗോപകുമാർ പ്രവർത്തിക്കുന്നത്. ജലസേചന വകുപ്പിലെ ചീഫ് എൻജിനിയറായ അലക്‌സ് വർഗീസ് ജലസേചന വകുപ്പിലെ ഭരണവിഭാഗം ചുമതലയാണ് വഹിക്കുന്നത്.
സംസ്ഥാന ക്വാട്ടയിൽ രണ്ട് ഒഴിവുകളാണുണ്ടായിരുന്നത്. ഇതിലേക്ക് പത്ത് പേരെ സ്ക്രീനിംഗിലൂടെ കണ്ടെത്തി യു.പി.എസ്.സിക്ക് അയയ്‌ക്കുകയായിരുന്നു. ട്രഷറി മുൻ ഡയറക്ടർ ജാഫർ, കിഫ്ബിയിലെ മുതിർന്ന ഉദ്യോഗസ്ഥയും ജോയിന്റ് ഫണ്ട് മാനേജരുമായ ആനി ജൂല അടക്കമുള്ളവരാണ് ഡൽഹിയിൽ 30 ന് നടന്ന അഭിമുഖത്തിൽ പങ്കെടുത്തത്.