കോവളം: പുതുവത്സരാഘോഷത്തിനിടെ കോവളത്ത് സംഘർഷം. കോവളം ഹൗവ്വാ ബീച്ചിലെ ജീവൻ ഹൗസ് റിസോർട്ടിൽ വെള്ളിയാഴ്ച രാത്രി 11.30നായിരുന്നു സംഭവം. നിരവധി പേർക്ക് പരിക്കേറ്റു. താെട്ടടുത്തെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത 14അംഗ സംഘം റിസോർട്ടിൽ അതിക്രമിച്ച് കയറി സ്വിമ്മിംഗ് പൂളിൽ കുളിച്ചത് ജീവനക്കാർ തടഞ്ഞതാണ് സംഘർഷത്തിന് കാരണം. അതിക്രമിച്ച് കയറിയവർ ജീവനക്കാരെ ആക്രമിക്കുകയായിരുന്നുവെന്ന്

റിസോർട്ട് അധികൃതർ പറയുന്നു. റിസോർട്ടിലെ ഫർണിച്ചറുകളും ചെടിച്ചട്ടികളും അക്രമികൾ തല്ലിത്തകർത്തു. ജീവനക്കാരായ ശ്യാം, അജി, ജിതിൻ എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തുന്നതിന് മുന്നേ അക്രമികൾ സ്ഥലംവിട്ടു. സംഘത്തിലെ രണ്ടുപേരെ പിടികൂടിയതായും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണ നടത്തുമെന്നും കോവളം പൊലീസ് അറിയിച്ചു.