
വെഞ്ഞാറമൂട്: വാമനപുരം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം വാമനപുരം കച്ചേരി ജംഗ്ഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് രാജീവ് പി.നായരുടെ അദ്ധ്യക്ഷതയിൽ എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം അടൂർ പ്രകാശ് എം.പിയും, പ്ലസ് ടു അവാർഡ് വിതരണം ഡി.കെ. മുരളി എം.എൽ.എയും, ഡിഗ്രി പിജി അവാർഡ് വിതരണം പാലോട് രവിയും നിർവഹിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് ഈട്ടിമൂട് മോഹനൻ സ്വാഗതം പറഞ്ഞു. മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായർ, വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് ജി.ഒ. ശ്രീവിദ്യ, ജില്ലാപഞ്ചായത്തംഗം ബിൻഷാ ബിഷറഫ്, ബ്ലോക്ക് പഞ്ചായത്തംഗം ബി.ശ്രീലാൽ, വാമനപുരം രവി, സാബു മേലാറ്റ്മൂഴി, മോഹനചന്ദ്രൻ, ശോഭനത്തിൽ ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.