
കല്ലറ: വാമനപുരം നിയോജക മണ്ഡലത്തിലെ ഊർജ്ജ കിരൺ ഗോ ഇലക്ട്രിക് ക്യാമ്പയിൻ സമാപന ശില്പ ശാല കല്ലറയിൽ നടന്നു. സമാപന സമ്മേളനം ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ. ലിസി അദ്ധ്യക്ഷയായി. സംസ്ഥാന എനർജി മാനേജ്മെന്റ്, സി.ഇ.ഡി തിരുവനന്തപുരം എന്നിവയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് ഊർജ്ജ സംരക്ഷണ ബോധവത്കരണം നൽകുന്നതിന് സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന ബോധവത്കരണ പരിപാടിയാണ് ഊർജ്ജ കിരൺ. ഡോ. ജി. മധുസൂദനൻ പിള്ള ബോധവത്കരണ ക്ലാസ്സ് നയിച്ചു. കല്ലറ പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് നജിം ഷാ, ലി ല്ലി, ഷീല, നിഖില കെ.എസ്, ഷീബ മോൾ എന്നിവർ സംസാരിച്ചു.